മട്ടന്നൂർ: തില്ലങ്കേരി മേഖലയിൽ സിപിഎം, ഡിവൈഎഫ്ഐയുടെ കൊടിമരങ്ങളും പ്രചാരണ ബോർഡുകളും വ്യാപകമായി നശിപ്പിച്ചു. തില്ലങ്കേരി പുറകിലോട് ജംഗ്ഷൻ, വട്ടപറമ്പ്, തെക്കൽ പൊയിൽ പാലത്തിന് സമീപം. അരിച്ചാൽ എന്നീ സ്ഥലങ്ങളിൽ സ്ഥാപിച്ച കൊടിയും കൊടിമരവും ഫ്ളക്സ് ബോർഡുകളുമാണ് നശിപ്പിച്ചത്.
കൊടിമരം തകർത്ത നിലയിലും ഫ്ലളക്സ് ബോർഡ് കീറിയ നിലയിലുമാണ്. ഇന്നു പുലർച്ചെയായിരുന്നു സംഭവം. സംഭവത്തിനു പിന്നിൽ ആർഎസ്എസ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. സിപിഎം പ്രവർത്തകരുടെ പരാതിയിൽ മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.