കോട്ടയത്തിന്‍റെ ടൂറിസം വികസനം ഇനിയും അകലെ; മനോഹരമായ പദ്ധതികൾ പലതും കടലാസുകളിൽ ഒതുങ്ങി

കോ​ട്ട​യം: വൈ​കു​ന്നേ​രം കു​ട്ടി​ക​ളു​മൊ​ത്ത് അ​ൽ​പ​സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ കോ​ട്ട​യ​ത്ത് എ​വി​ടെ​യെ​ങ്കി​ലും ഇ​ട​മു​ണ്ടോ…? ടൂ​റി​സം സാ​ധ്യ​ത​ക​ൾ ധാ​രാ​ള​മു​ണ്ടെ​ങ്കി​ലും അ​തൊ​ന്നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്കാ​വു​ന്നി​ല്ല. ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള മു​നി​സി​പ്പ​ൽ പാ​ർ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി അ​ട​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പു​തു​വ​ർ​ഷ​ത്തി​ൽ തു​റ​ക്കും എ​ന്നു പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും തീ​ർ​ച്ച​യി​ല്ല. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന​വ​ർ ആ​ശ്ര​യി​ച്ചി​രു​ന്ന​ത് മു​നി​സി​പ്പ​ൽ പാ​ർ​ക്കി​നെ​യാ​യി​രു​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ പേ​രി​ൽ അ​ട​ച്ചി​ട്ട​തോ​ടെ അ​വി​ടേ​ക്കും പോ​കേ​ണ്ട​തി​ല്ല.

കോ​ടി​മ​ത ബോ​ട്ട് ജെ​ട്ടി​യി​ൽ ഇ​രി​ക്കാ​നും വി​ശ്ര​മി​ക്കാ​നു​മൊ​ക്കെ സം​വി​ധാ​ന​മൊ​രു​ക്കി​യെ​ങ്കി​ലും അ​തും ഫ​ല​പ്ര​ദ​മാ​യി​ല്ല. തു​ട​ക്ക​ത്തി​ൽ ആ​ളു​ക​ൾ വ​ന്നു പോ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തും വി​സ്മൃ​തി​യി​ലാ​യി. ക​ച്ചേ​രി​ക്കട​വി​ൽ പു​തു​താ​യി നി​ർ​മി​ച്ച വാ​ട്ട​ർ ഹ​ബ് പ​ണി പൂ​ർ​ത്തി​യാ​യി​ട്ടും തു​റ​ക്കു​ന്നി​ല്ല. ഇ​പ്പോ​ൾ വാ​ട്ട​ർ ട്രീ​റ്റ്മെ​ന്‍റ് പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​നു കോ​ടി​ക​ൾ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

കോ​ട്ട​യ​ത്ത് ഇ​പ്പോ​ൾ ആ​കെ​യു​ള്ള​ത് കാ​ഞ്ഞി​രം മ​ല​രി​ക്ക​ൽ പ്ര​ാദേ​ശി​ക ടൂ​റി​സ​വും മ​ണ​ർ​കാ​ട്ടെ നാ​ലു​മ​ണി​ക്കാ​റ്റു​മാ​ണ്. ഇ​തു ര​ണ്ടും ജ​ന​കീ​യ സം​രം​ഭ​ങ്ങ​ളാ​ണ്. ഇ​വി​ടെ സ​ർ​ക്കാ​രി​നോ ടൂ​റി​സം വ​കു​പ്പി​നോ വ​ലി​യ റോ​ളി​ല്ല. വേ​ന്പ​നാ​ട്ട് കാ​യ​ലി​ലൂ​ടെ ഒ​ഴു​കി ന​ട​ക്കു​ന്ന ജ​ല​യാ​ന​ങ്ങ​ൾ രാ​ത്രി​യി​ൽ കാ​യ​ലോ​ര​ത്താ​ണു പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്. ഇ​ത്ത​രം വ​ഞ്ചി​ക​ൾ കോ​ടി​മ​ത​യി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി​യാ​ൽ കോ​ട്ട​യ​ത്തു​കാ​ർ​ക്കും പ്ര​യോ​ജ​ന​മു​ണ്ടാ​കും.

ധാ​രാ​ളം ടൂ​റി​സ്റ്റു​ക​ൾ കോ​ടി​മ​ത​യി​ലും കോ​ട്ട​യ​ത്തും എ​ത്തും. വ​ഞ്ചി അ​ടു​ക്കാ​നും ആ​ളു​ക​ൾ​ക്ക് ഇ​റ​ങ്ങാ​നും സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​ക്ക​ണം. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കോ​ട്ട​യം ന​ഗ​രം ചു​റ്റി ബോ​ട്ടിം​ഗ് ന​ട​ത്താ​നു​ള്ള ഒ​രു പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നു ടൂ​റി​സം വ​കു​പ്പി​ന്. അ​ന്ന​ത് മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ വാ​ർ​ത്ത​യാ​യ​താ​ണ്.

കൊ​ടൂ​രാ​റ്റി​ലെ കോ​ടി​മ​ത​യി​ൽ തു​ട​ങ്ങി കി​ഴ​ക്കോ​ട്ട് വ​ന്ന് ക​ഞ്ഞി​ക്കു​ഴി തോ​ട്ടി​ലൂ​ടെ ക​ട​ന്നു മീ​ന​ച്ചി​ലാ​റ്റി​ൽ ക​ട​ന്ന് അ​വി​ടെ​നി​ന്നു പ​ടി​ഞ്ഞാ​റോ​ട്ട് പോ​യി വീ​ണ്ടും കൊ​ടൂ​രാ​റ്റി​ൽ വ​ന്നു ചേ​രു​ന്ന​താ​യി​രു​ന്നു പ​ദ്ധ​തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഞ്ഞി​ക്കു​ഴി തോ​ടി​ന്‍റെ ആ​ഴം വ​ർ​ധി​പ്പി​ച്ചു വെ​ള്ളം ക​യ​റ്റി സ്പീ​ഡ് ബോ​ട്ട് ഓ​ടി​ക്കാ​നാ​ണു വി​ഭാ​വ​നം ചെ​യ്ത​ത്. കേ​ട്ടാ​ൽ മ​നോ​ഹ​ര​മാ​യ പ​ദ്ധ​തി. പ​ദ്ധ​തി ക​ട​ലാ​സി​ൽ​നി​ന്നു പു​റ​ത്തേ​ക്കു വ​ന്നി​ല്ല.

Related posts