കൊയിലാണ്ടി: പ്രവാസിയെ തോക്ക് ചൂണ്ടി തട്ടികൊണ്ടുപോയി ഉപേക്ഷിച്ച കേസില്‍ കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം.
പ്രവാസിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട പരാതിയാണ് അന്വേഷിക്കുന്നതെങ്കിലും കണ്ണൂരിലെ ക്വട്ടേഷന്‍ സംഘവുമായും കേസിന് ബന്ധമുണ്ടെന്നാണ് പോലീസ് നല്കുന്ന വിവരം.
വിദേശത്ത് നിന്ന് അഷ്റഫ് കൊണ്ടുവന്ന സ്വര്‍ണം കൊടുവള്ളി സംഘത്തിന്റേതായിരുന്നു. എന്നാല്‍ ഇത് അഷ്റഫ് കണ്ണൂര്‍ സംഘത്തിന് മറിച്ചുകൊടുത്തു.
അതിനു പകരമായി 10 ലക്ഷം രൂപയോളം അഷറഫിനു നല്‍കിയതായും പറയുന്നു. കൊടുവള്ളി സംഘം ഈ വിവരമറിഞ്ഞതോടെ അഷ്റഫിനെ ഭീഷണിപ്പെടുത്തുകയും സ്വര്‍ണം തിരിച്ചുപിടിക്കാന്‍ തട്ടികൊണ്ടുപോവുകയുമായിരുന്നു.
കൊടുവള്ളി സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് അഷ്റഫ് വിവരം കണ്ണൂരിലെ ക്വട്ടേഷന്‍ സംഘത്തെ അറിയിച്ചിരുന്നു.
കൊടുവള്ളി സംഘം ഉപദ്രവിക്കാതിരിക്കാന്‍ കൊലക്കേസ് പ്രതി ശബ്ദരേഖയും അഷ്റഫിന് അയച്ചുകൊടുത്തു.
ഈ ശബ്ദരേഖ അഷ്റഫ് കൊടുവള്ളി സംഘത്തിന് അയച്ചുവെങ്കിലും സ്വര്‍ണത്തിന് വേണ്ടി അവര്‍ തട്ടികൊണ്ടുപോവുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് പോലീസ് കണ്ണൂര്‍ സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്. സ്വര്‍ണക്കടത്തിന്റെ കാരിയര്‍ ആണെന്ന് അഷ്റഫ് തന്നെ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ഒരു മാസം മുമ്പാണ് അഷ്റഫ് ഗള്‍ഫില്‍ നിന്ന് എത്തിയത്. നിരവധി ചര്‍ച്ചകള്‍ കൊടുവള്ളി സംഘം നടത്തിയെങ്കിലും സ്വര്‍ണം ലഭിച്ചില്ല.
ഒടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ കാറിലെത്തിയ കൊടുവള്ളി സംഘത്തിന്റെ ക്വട്ടേഷന്‍ സംഘം അഷ്റഫിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
സംഭവം പോലീസ് അന്വേഷിക്കുന്നതിനിടെ ബുധനാഴ്ച അഷ്റഫിനെ വിട്ടയക്കുകയും ചെയ്തു. കണ്ണ് മൂടിക്കെട്ടിയ നിലയില്‍ ആയിരുന്നതിനാല്‍ ആരാണ് തട്ടിക്കൊണ്ട് പോയതെന്ന് തിരിച്ചറിയാനായില്ലെന്നായിരുന്നു അഷ്റഫ് ആദ്യം പോലീസിന് മൊഴി നല്‍കിയത്.
പിന്നീട് കാര്യങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
താനിക്കല്‍ മുഹമ്മദ് സാലിഹ് (38) ,പൂമുള്ള കണ്ടിയില്‍ നൗഷാദ് (31) , നെല്ലാം കണ്ടികളി തൊടുകയില്‍ സെയ്ഫുഫുദീന് (35) തുടങ്ങിയവരാണ് അറസ്റ്റിലായത്.
റുറല്‍ എസ്പി ഡോ.എ.ശ്രീനിവാസന്റെയും, ഡിവൈഎസ്പിമാരായ ആര്.ഹരിദാസ്, അബ്ദുള്‍ ഷെരീഫ്, സിഐ എന്‍.സുനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.