തിരുവനന്തപുരം: കെ.എം. മാണി ബഹുമാന്യനായ നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബാർ കോഴ കേസിനേക്കുറിച്ച് ഇടതുമുന്നണി കണ്‍വീനർ എ. വിജയരാഘവൻ നടത്തിയ പരാമർശങ്ങളേക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.
വിജയരാഘവൻ പറഞ്ഞതിനേക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഒരു വിവാദം ആവശ്യമില്ല. കെ.എം. മാണി ഇപ്പോൾ ജീവിച്ചിരിപ്പില്ല. ബാർ കോഴ കേസും ഇല്ല. മരിച്ചവരോട് അനാദരവു കാട്ടുന്നതു ശരിയല്ല.
മാത്രമല്ല മരിച്ചു പോയ ആളിനേക്കുറിച്ചു ചർച്ച ചെയ്യുന്നതിനു പ്രസക്തിയുമില്ല. ജോസ് കെ. മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാൽ അതിനനുസരിച്ച് അവരുമായി സഹകരിക്കണമോ എന്ന് എൽഡിഎഫ് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.