മുക്കം: കൊടിയത്തൂരിൽ ഇന്നലെ 15 പേർക്ക് കോവിഡ് . 15 -ൽ പത്തു പേരും ഒന്പത്, 10, 12, 13, 14, 15, 16 പ്രായക്കാരായ കുട്ടികളാണ്.
പന്നിക്കോട് എയുപി സ്കൂളിൽ നടത്തിയ കോവിഡ് പരിശോധനയിൽ മീൻ വിൽപനക്കാരനു രോഗം സ്ഥിരീകരിച്ചതും ആശങ്കക്കിടയായി.
നീരീക്ഷണത്തിൽ കഴിയുന്നവരും രോഗലക്ഷണമുള്ളവരുമായി 48 പേർക്കു നടത്തിയ ആർടിപിസിആർ പരിശോധനാ ഫലമാണിത്.
നാലാം വാർഡിൽ അഞ്ച്, പതിനാറിൽ നാല്, രണ്ട് മൂന്ന് വാർഡുകളിൽ രണ്ട്, ഒന്ന്, പതിനഞ്ചാം വാർഡിൽ ഒരോരുരുത്തർക്കമാണ് രോഗം കണ്ടെത്തിയത്.
ഇതിൽ മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല.12 പേർക്ക് പ്രാഥമിക സമ്പർക്കത്തിലൂടെയുമാണ് രോഗം. കാരശേരിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പരിശോധനയിൽ പതിനൊന്ന് പേരുടെ ഫലം പോസറ്റീവ് ആയിരുന്നു.
കോവിഡ് സ്ഥിരികരിച്ച ആളുകളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരും പൊതുജനങ്ങളും ഉൾപ്പെടെ 97 പേരിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലും ആന്റിജൻ പരിശോധനയിലും ആണ് പതിനൊന്ന് പേരുടെ ഫലം പോസറ്റീവായത്.