തിരുവനന്തപുരം: അർബുദ രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും രാഷ്ട്രീയത്തിൽ സജീവമാകുന്നു.
രോഗം പൂർണമായി ഭേദമായതായി ഡോക്ടർമാർ അറിയിച്ചതായും താൻ സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി സജീവരാഷ്ട്രീയത്തിലേക്കുള്ള തന്റെ മടങ്ങിവരവിനെപ്പറ്റി അറിയിച്ചത്. പാര്‍ട്ടി നേതാക്കള്‍ ചികിത്സാകാലത്ത് തനിക്ക് പൂര്‍ണ പിന്തുണ നല്‍കിയെന്നും കോടിയേരി പറഞ്ഞു.
അതേസമയം യുഡിഎഫിൽ നടക്കുന്നത് ചക്കളത്തിപ്പോരാണെന്നും കോടിയേരി പറഞ്ഞു. കേരള കോൺഗ്രസുമായി ഇപ്പോൾ യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്നും കേരളകോൺഗ്രസുമായി ബന്ധപ്പെട്ട് ഇപ്പോൾ യുഡിഎഫിൽ നടക്കുന്നത് ആശയപരമായ തർക്കമല്ലെന്നും തെരഞ്ഞെടുപ്പിനു മുന്‍പായുള്ള ചക്കളത്തിപ്പോരാണെന്നും അദ്ദേഹം പറഞ്ഞു.