തിരുവനന്തപുരം: കുഴൽപ്പണക്കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ.
ഓരോ ദിവസും പുതിയ പുതിയ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിക്ക് ചെലവഴിക്കാനുള്ള പണത്തിന്റെ പരിധി തെരഞ്ഞെടുപ്പ് കമ്മീഷൻ നിർണയിച്ചിട്ടുണ്ട്. അതിനപ്പുറം സ്ഥാനാർഥി ചെലവഴിച്ചോ എന്ന് പരിശോധിക്കണം.
അന്വേഷണം ഇപ്പോൾ നടക്കുന്നത് ശരിയായ ദിശയിലാണെന്നും അദ്ദേഹം പറഞ്ഞു.കേന്ദ്ര ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്.
എന്നാൽ ഈ അന്വേഷണം കേന്ദ്ര ഏജൻസിക്ക് വിട്ടാൽ എന്ത് സംഭവിക്കുമന്ന് കണ്ടുതന്നെ അറിയണം. ഇഡി കേസ് അന്വേഷിക്കാൻ മുൻകൈയെടുത്തില്ല എന്നതുതന്നെ അവരുടെ നിലപാട് വ്യക്തമാക്കുന്നതാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.