ന്യൂഡൽഹി: സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്തുന്നതിൽ ദുരൂഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിവാഹപ്രായം 21 ആക്കേണ്ട ആവശ്യം ഇപ്പോഴില്ല. ഇതിൽ ദുരൂഹതയുണ്ട്. സിപിഎമ്മിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും കോടിയേരി പറഞ്ഞു.
അതേസമയം, സിൽവർലൈൻ പദ്ധതിയെ അനുകൂലിച്ച ശശി തരൂർ എംപിയുടേത് പൊതുവികാരമാണെന്നും കോൺഗ്രസ് നിലപാട് തിരുത്തണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പദ്ധതിയുമായി കോൺഗ്രസ് സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സില്‍വര്‍ലൈന്‍ എല്‍ഡിഎഫിന്റെ പ്രകടനപത്രികയിലുള്ളതാണ്. പദ്ധതിയെ അനുകൂലിച്ച ശശി തരൂരിന്റേത് പൊതുവികാരമാണ്. കോണ്‍ഗ്രസ് നിലപാട് തിരുത്തണം. പദ്ധതിയുമായി സഹകരിക്കണം. സിപിഐയുടെ നിലപാട് കാനം രാജേന്ദ്രന് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.