തിരുവനന്തപുരം: നിയമസഭയിൽ ഇടതുമുന്നണിയുടെ അംഗബലം രണ്ടക്കത്തിൽ നിന്ന് മൂന്നക്കത്തിൽ എത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് തുടർ ഭരണം ഉറപ്പാണ്. ജനങ്ങൾ അതാഗ്രഹിക്കുന്നു.
ബിജെപി, ജമാഅത്ത് ഇസ്ലാമി തുടങ്ങി സകലമാന വർഗീയ ശക്തികളുമായി യുഡിഎഫ് സഖ്യത്തിലാണെന്നും കോടിയേരി പറഞ്ഞു.
പി.സി തോമസ്- ജോസഫ് ലയനം ആർഎസ്എസിന്റെ തന്ത്രമാണെന്ന് കോടിയേരി പറഞ്ഞു. പിജെ ജോസഫിനെ ബിജെപിയിൽ എത്തിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് ഇത്.
യുഡിഎഫും ബിജെപിയും തമ്മിലുള്ള പാലമാണിത്. പി.സി തോമസിന്റെ പാർട്ടിയിൽ ലയിച്ച ജോസഫ് ഗ്രൂപ്പ് എംഎൽഎ മാർ നിയമപരമായി അയോഗ്യരാകുമെന്നും കോടിയേരി പറഞ്ഞു.
തിരുവനന്തപുരത്ത് ഇഎംഎസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം