പാക്കിസ്ഥാനില്‍ കടന്നുകയറി തീവ്രവാദികളെ ആക്രമിച്ച നടപടിക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ആക്രമണം തിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നതിനു മുന്‍പു യുദ്ധമുണ്ടാക്കി തിരഞ്ഞെടുപ്പു പ്രക്രിയ അട്ടിമറിക്കാന്‍ ബിജെപി, ആര്‍എസ്എസ് ശ്രമത്തിന്റെ ഭാഗമാണെന്നാണ് കോടിയേരിയുടെ ആരോപണം.
കോടിയേരി നയിക്കുന്ന കേരള സംരക്ഷണ യാത്രയ്ക്ക് നെടുങ്കണ്ടത്ത് നടന്ന സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. കശ്മീര്‍ വിഷയം പരിഹരിക്കുന്നതിനു പകരം പ്രശ്നം വഷളാക്കി കാശ്മീരി ജനങ്ങളെ ശത്രുക്കളാക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കശ്മീരി ജനതയെ രാജ്യത്തിനൊപ്പം നിര്‍ത്തണമെന്നും കോടിയേരി പറയുന്നു. അതേസമയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെല്ലാം ആക്രമണത്തെ സ്വാഗതം ചെയ്ത് രംഗത്തുവന്നു.