തലശേരി: ഖത്തറിലെ ലോക കപ്പ് വേദിയിലും കോടിയേരിയുടെ ഓർമകൾ അലയടിച്ചു. അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്ത വലിയ ബാനറാണ് ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിലെ ഗാലറിയിൽ ഉയർന്നത്.
മൊറോക്കോയും ബെൽജിയവും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ചിരിക്കുന്ന മുഖമായ കോടിയേരിയുടെ ചിത്രമടങ്ങിയ ബാനർ ഉയർന്നത്.
