കൊല്ലം :സ്ത്രീ നവോത്ഥാനത്തിന് വനിതാമതിൽ തീർക്കുന്നതിന് നേതൃത്വം നൽകിയ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്വന്തം മകൻ പീഡന കേസിൽ പ്രതിയായപ്പോൾ ധാർമ്മികത കൈ വെടിഞ്ഞ് വേട്ടക്കാരനായ മകനോടൊപ്പം ചേർന്ന് നിൽക്കുന്നത് ശരിയല്ലെന്നും ഉന്നതമായ ധാർമ്മിക മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ തൽസ്ഥാനം രാജിവച്ച് മാതൃക കാട്ടണമെന്നും ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു.
കള്ള പ്രസ്താവനകൾ നടത്തി പൊതുസമൂഹത്തിന്റെ കണ്ണിൽ മറയിടാൻ കോടിയേരിക്ക് ആവില്ലെന്നും ബിന്ദുകൃഷ്ണ.
ഇരയെ അറിയില്ല എന്ന് പറഞ്ഞത് പെരും നുണയാണെന്നും അദ്ദേഹവും ഭാര്യയും ഇരയെ കാണാൻ പോയി ആ ദൗത്യം പരാജയപ്പെട്ടതാണെന്ന് സമൂഹം തിരിച്ചറിഞ്ഞെന്നും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞ് മാറാൻ കോടിയേരിക്ക് കഴിയില്ലെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
ബിനോയ് കോടിയേരിയുടെ പീഡന കേസിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ്.
ഡി സി സി ജന. സെക്രട്ടറിമാരായ വാളത്തുംഗൽ രാജഗോപാൽ, എസ് ശ്രീകുമാർ, സന്തോഷ് തുപ്പാശ്ശേരി, എം എം സഞ്ജീവ് കുമാർ, രഘുപാണ്ഡവപുരം, കെ കെ സുനിൽകുമാർ, എൻ ഉണ്ണികൃഷ്ണൻ, മുനന്പത്ത് വഹാബ് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ആർ രമണൻ, ആർ രാജ്മോഹൻ, കുഴിയം ശ്രീകുമാർ, കെ എസ് യു ജില്ലാ പ്രസിഡന്റ് വിഷ്ണുവിജയൻ, മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദുജയൻ,കെ എം റഷീദ്, മരിയാൻ, അജയൻഗാന്ധിത്തറ, മോഹൻബോസ്, കൗശിക് എം ദാസ്, ജലജ, തുടങ്ങിയവർ പ്രസംഗിച്ചു.