തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ ശബരിമല ചർച്ചാ വിഷയമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമല പ്രചാരണായുധമാക്കുമോ എന്ന വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിലെ യുവതിപ്രവേശനത്തിനെതിരെ മഞ്ചേശ്വരത്തെ ഇടതുമുന്നണി സ്ഥാനാർഥി ശങ്കർ റേ നിലപാട് എടുത്തില്ലെന്നും കോടിയേരി പറഞ്ഞു.
ബിജെപി ധാരണ ആരോപണത്തിനൊപ്പം ശബരിമല വിഷയവും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്. താൻ വിശ്വാസികൾക്കൊപ്പമാണെന്ന് പിന്നാലെ ശങ്കർ റേ പരസ്യമായി പറഞ്ഞിരുന്നു. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണെന്നു വിശ്വാസപരമായ ആചാരങ്ങള്‍ മാറ്റിമറിക്കുന്നതിനോടു തനിക്കു യോജിപ്പില്ലെന്നും ശങ്കർ റേ തുറന്നടിച്ചിരുന്നു.
കോന്നിയിൽ കെ. സുരേന്ദ്രന്റെ സ്ഥാനാർഥിത്വത്തോടെയാണു ശബരിമല വിഷയം തെരഞ്ഞെടുപ്പുരംഗത്ത് മെല്ലെ ഉയർന്നുവരുന്നത്. പാലായിൽ പാലാരിവട്ടം പാലം അഴിമതി യുഡിഎഫിനെതിരേ എൽഡിഎഫ് ആയുധമാക്കിയിരുന്നു.