തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുകുമാരൻ നായർ യുഡിഎഫ് കണ്‍വീനറെ പോലെ പ്രവർത്തിക്കുന്നുവെന്ന് കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു.
പാലായിൽ തകർന്നടിഞ്ഞ യുഡിഎഫിന് ജീവൻ കൊടുക്കാനാണ് ശ്രമം നടക്കുന്നത്. അതില്‍ ദുരുദേശ്യമുണ്ട്. അത് പരിശോധിക്കണം. കരയോഗങ്ങളില്‍ നിന്ന് തന്നെ ഇതിനെതിരെ എതിര്‍പ്പുയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ നിലപാടുള്ളവർ സമുദായ നിലപാടുകൾ തള്ളിക്കളയും. മുൻപും അങ്ങനെ ഉണ്ടായിട്ടുണ്ട്. എന്‍എസ്എസിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും കോടിയേരി അറിയിച്ചു.
കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കുന്നതിലേക്ക് ചെന്നെത്തിക്കും. ഒരു സമുദായ സംഘടന ഒരു പാര്‍ട്ടിക്ക് വേണ്ടി സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത് വിചിത്രമാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.