തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ ബഫർ സോണ്‍ ഉണ്ട ാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ബഫർ സോണിന്റെ കാര്യത്തിൽ മന്ത്രി സജി ചെറിയാൻ പറഞ്ഞതല്ല കെ റെയിൽ എംഡി പറഞ്ഞതാണ് ശരിയെന്നും കോടിയേരി പറഞ്ഞു.
നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളു. ബലം പ്രയോഗിച്ച് ആരുടെയും ഭൂമി ഏറ്റെടുക്കില്ല.
ഹൈ സ്പീഡ് ട്രെയിനിനായി യുഡിഎഫും കല്ലിട്ടിരുന്നു അന്ന് എൽഡിഎഫ് ഒരു എതിർപ്പും ഉയർത്തിയിരുന്നില്ലെന്ന് കോടിയേരി പറഞ്ഞു.
കല്ലിടലിനെതിരെ കോണ്‍ഗ്രസിന്റെ കരുതൽപട രംഗത്ത് വരുമെന്ന പ്രഖ്യാപനത്തെ കോടിയേരി പരിഹസിച്ചു. എല്ലാ പടയും വരട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപിയും കോണ്‍ഗ്രസും ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിൽ പദ്ധതിയുണ്ടെ ന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിനൊപ്പം സമരം ചെയ്യില്ലെന്ന് ബിജെപി പറഞ്ഞിരുന്നു. എന്നാൽ കോഴിക്കോട് അതുണ്ട ായെന്നും കോടിയേരി പറഞ്ഞു.