ന്യൂഡൽഹി: ഡൽഹിയിൽ കലാപത്തിനിടെ മദ്യവിൽപ്പനശാല കൊള്ളയടിച്ച് അക്രമികൾ. വടക്കുകിഴക്കൻ ഡൽഹിയിലെ ചാന്ദ്ബാഗിലെ മദ്യശാലയാണ് കലാപകാരികൾ തിങ്കളാഴ്ച വൈകിട്ട് കൊള്ളയടിച്ചത്.
ഇരച്ചെത്തിയ ജനക്കൂട്ടം മദ്യശാല ആക്രമിക്കുകയായിരുന്നെന്നും 75-80 ലക്ഷം രൂപ വിലമതിക്കുന്ന വൈനും ബിയറും നഷ്ടപ്പെട്ടെന്നും മദ്യശാല മാനേജർ രാജ് കുമാർ പറഞ്ഞു.
കടയിലെ സ്കാനറുകൾ, എൽഇഡി ടിവി, ഫ്രിഡ്ജുകൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവയും അക്രമികൾ തല്ലിത്തകർത്തു. കൊള്ളയടി തടയാൻ പോലീസിന്റെ സഹായം തേടിയെങ്കിലും ലഭിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പടുത്തി.
ഡൽഹിയിൽ രണ്ടു ദിവസമായി തുടരുന്ന വർഗീയ കലാപത്തിൽ ഇതുവരെ 14 പേർ കൊല്ലപ്പെട്ടതായാണു കണക്ക്. നിരവധി കടകളും വീടുകളും ഷോറൂമുകളും അക്രമികൾ തല്ലിത്തകർത്തു. പോലീസിന്റെ മൗനാനുവാദത്തോടെയാണ് അക്രമികളുടെ അഴിഞ്ഞാട്ടം.