ബംഗളൂരു: ലോകത്തെ ഏറ്റവും മികച്ച താരങ്ങളിലൊരാളാകുകയാണ് തന്റെ ലക്ഷ്യമെന്നും വിമര്‍ശനങ്ങളില്‍ തളരില്ലെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ബിസിസിഐയുടെ പോളി ഉമിഗ്രാര് അവാര്‍ഡ് സ്വീകരിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു കോഹ്ലി.
ക്രിക്കറ്റിന്റെ മൂന്നു രൂപങ്ങളിലും ഒരേപോലെ മികവു പുലര്‍ത്താന്‍ താന്‍ പരിശ്രമിച്ചിട്ടുണ്ട്. ലോകത്തെ മികച്ച താരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയുമെന്നാണു താന്‍ കരുതുന്നതെന്നും താരം പറഞ്ഞു. മൂന്നു തവണ ഉമിഗ്രര്‍ അവാര്‍ഡ് നേടിയ ആദ്യ ഇന്ത്യന്‍ ക്രിക്കറ്റ് താരം എന്ന ചരിത്ര നേട്ടം കൈവരിച്ച കോഹ്ലി ടീമിലെ സഹതാരങ്ങളെ നന്ദിപൂര്‍വം സ്മരിക്കാനും മറന്നില്ല. സഹ താരങ്ങളുടെ പിന്തുണയാണ് തന്നെ മുന്നോട്ടു നയിക്കുന്നതെന്നും ടീം എന്ന നിലയില്‍ ഇന്ത്യയുടെ ഒത്തിണക്കമാണ് അസാധ്യമെന്നു കരുതിയ പല വിജയങ്ങളും യാഥാര്ഥ്യമാക്കിയെതെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.