ദുബായി: ഐസിസി ഏകദിന ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കോഹ്ലി മികച്ച ഫോമിലായിരുന്നു. ഒന്നാം ഏകദിനത്തില്‍ 56 റണ്‍സും രണ്ടാം മത്സരത്തില്‍ 66 റണ്‍സും നേടി.
പാക്കിസ്ഥാന്റ ബാബര്‍ അസം രണ്ടാമതും ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും തുടരുന്നു.
ബൗളര്‍മാരുടെ പട്ടികയില്‍ ജസ്പ്രീത് ബുംറ നാലാം സ്ഥാനത്തേക്കു വീണു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ബുംറ കളിച്ചിരുന്നില്ല.