വിശാഖപട്ടണം: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പേരിൽ മറ്റു റിക്കാർഡ് കൂടി. വേഗത്തിൽ 10,000 റണ്‍സ് എന്ന റിക്കാർഡ് സച്ചിൻ തെണ്ടുൽക്കറുടെ പേരിൽനിന്ന് മാറ്റി കോഹ്ലി സ്വന്തം പേരിൽ കുറിച്ചു.
205 ഇന്നിംഗ്സിൽനിന്ന് 36 സെഞ്ചുറി ഉൾപ്പെടെയാണ് കോഹ്ലി പതിനായിരം ക്ലബിലെത്തിയത്. പതിനായിരം ക്ലബിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരവും ലോകത്തിലെ പതിമൂന്നാമനുമാണ് കോഹ്ലി.
വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 81 റൺസ് തികച്ചതോടെയാണ് കോഹ്ലിയുടെ പുതിയ നേട്ടം. 2001ൽ 259 ഇന്നിംഗ്സിൽനിന്നാണ് സച്ചിൻ 10,000 റണ്‍സ് എന്ന നാഴികക്കല്ല് പൂർത്തിയാക്കിയത്.