മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 14-ാം സീസണ് പാതിവഴിയിൽ ഉപേക്ഷിച്ചതോടെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ക്യാപ്റ്റൻ വിരാട് കോഹ്ലി കോവിഡ്-19 പോരാട്ട രംഗത്തിറങ്ങി.
കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടിലെത്തിയ കോഹ്ലി ശിവസേനയുടെ യുവജന വിഭാഗമായ യുവ സേന നേതാവ് രാഹുൽ കനലുമായി കൂടിക്കാഴ്ച നടത്തി.
കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും നേതൃത്വംവഹിക്കുന്ന ഫൗണ്ടേഷൻ കോവിഡ് പോരാട്ടത്തിനു തയാറാണെന്നും തങ്ങളുടെ പദ്ധതികൾ എന്തൊക്കെയാണെന്നു വിശദമാക്കുന്നതിനുമായിരുന്നു കോഹ്ലി രാഹുൽ കനലിനെ സന്ദർശിച്ചത്.