മെല്‍ബണ്‍: ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഏകദിന ടീമിന്റെ നായകനായതിന്റെ പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ തേടി മറ്റൊരു ആദരം കൂടി. ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ട്വന്റി–20 ഇലവനിലും നായകനായി തെരഞ്ഞെടുക്കപ്പെട്ടത് കോഹ്ലിയാണ്. ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മത്തിനെ മറികടന്നാണ് കോഹ്ലി ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ച ടീമിന്റെ ക്യാപ്റ്റനായത്. നേരത്തെ ഐസിസിയുടെ ഏകദിന ടീമിന്റെ നായകനായും കോഹ്ലിയെ തെരഞ്ഞെടുത്തിരുന്നു.
ബംഗ്ലൂര് റോയല്‍ ചലഞ്ചേഴ്സില്‍ കോഹ്ലിയുടെ സഹകളിക്കാരായ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്യേഴ്സും ടീമില്‍ ഇടം നേടി. നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ച ഏകദിന ടീമിലും ബുംറെയെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓസ്ട്രേലിയയുടെ ഡേവിഡ് വാര്‍ണറും ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയിയുമാണ് ടീമിലെ ഓപ്പണ്‍മാര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി ഇംഗ്ലണ്ടിന്റെ ജോസ് ബട്ലറും ഓള്റൗണ്ടറുമാരായി പാക്കിസ്ഥാന്റെ ഷഹീദ് അഫ്രീദി, വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രേ റസല്‍, ദക്ഷിണാഫ്രിക്കയുടെ ഫര്ഹാന് ബെഹാര്‍ഡിന്‍ എന്നിവരും ടീമില്‍ എത്തി.