സെഞ്ചൂറിയൻ: ഗ്രൗണ്ടിൽ മോശമായി പെരുമാറിയ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 25 ശതമാനം പിഴയായി ഈടാക്കുമെന്ന് ഐസിസി അറിയിച്ചു. മൂന്നാം ദിവസം കോഹ്ലി അന്പയറോട് നനഞ്ഞ ഗ്രൗണ്ടിനെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിരുന്നു. എന്നാൽ അന്പയറുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തിനാൽ ക്ഷുഭിതനായി ഗ്രൗണ്ടിലേക്ക് പന്ത് വലിച്ചെറിയുകയും ചെയ്തു. ഇതാണ് കോഹ്ലിക്ക് വിനയായത്.
കലിയടക്കാനായില്ല, കോഹ്ലിക്കു പിഴ
