400 തി​ക​ച്ച് കോ​ഹ്‌ലി


ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌ലി ​അ​ന്താ​രാ​ഷ്‌ട്ര ​ക്രി​ക്ക​റ്റി​ല്‍ 400 മ​ത്സ​രം തി​ക​ച്ച എ​ട്ടാ​മ​ത്തെ ഇന്ത്യൻ ക​ളി​ക്കാ​ര​നാ​യി. വി​ശാ​ഖ​പ​ട്ട​ണ​ത്ത് വെ​സ്റ്റ് ഇ​ന്‍ഡീ​സി​നെ​തി​രേ ന​ട​ന്ന ഏ​ക​ദി​ന​ത്തി​ലൂ​ടെ​യാ​ണ് കോ​ഹ്‌ലി 400 ​മ​ത്സ​രം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

241 ഏ​ക​ദി​ന​ങ്ങ​ള്‍, 84 ടെ​സ്റ്റ്, 75 ട്വ​ന്‍റി 20 മ​ത്സ​ര​ങ്ങ​ളാ​ണ് കോ​ഹ്‌ലി​യു​ടെ പേ​രി​ല്‍. സ​ച്ചി​ന്‍ തെ​ണ്ടു​ല്‍ക്ക​ര്‍ (664), എം.​എ​സ്. ധോ​ണി (538), രാ​ഹു​ല്‍ ദ്രാ​വി​ഡ് (509), മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍ (433), സൗ​ര​വ് ഗാം​ഗു​ലി (424), അ​നി​ല്‍ കും​ബ്ലെ (403), യു​വ​രാ​ജ് സിം​ഗ് (402) എ​ന്നി​വ​രാ​ണ് കോ​ഹ്‌ലി​ക്കു മു​മ്പേ 400 മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കിയ ഇ​ന്ത്യ​ക്കാ​ര്‍.

400 മ​ത്സ​ര​ങ്ങ​ളെ​ന്ന നാ​ഴി​ക​ക്ക​ല്ലി​ലെ​ത്തു​ന്ന 33-ാമ​ത്തെ ക​ളി​ക്കാ​രാ​നാ​ണ് കോ​ഹ്‌ലി.

Related posts