ദുബായ്: ഐസിസിയുടെ പതിറ്റാണ്ടിലെ മികച്ച ഏകദിന ക്രിക്കറ്റ് താരത്തിനുള്ള പുരസ്കാരം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കി.
ദശാബ്ദത്തിലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സർ ഗാർഫീൽഡ് സോബേഴ്സ് പുരസ്കാരവും കോഹ്ലിക്കാണ്.
ദശകത്തിനിടെ ഏകദിനത്തിൽ 10,000-ൽ അധികം റണ്‍സ് അടിച്ചുകൂട്ടിയ പ്രകടനങ്ങളാണു കോഹ്ലിയെ നേട്ടത്തിന് അർഹനാക്കിയത്. 39 സെഞ്ചുറികളും 48 അർധ സെഞ്ചുറികളും ഇക്കാലയളവിൽ കോഹ്ലി പേരിലാക്കി.
അവാർഡിനു പരിഗണിച്ച കാലഘത്തിൽ 10,000-നു മുകളിൽ ഏകദിന റണ്‍സ് നേടിയ ഒരേയൊരു താരംകൂടിയാണു കോഹ്ലി.അഫ്ഗാനിസ്ഥാൻ ഓൾ റൗണ്ടർ റാഷിദ് ഖാൻ പതിറ്റാണ്ടിലെ മികച്ച ട്വന്റി 20 താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്താണു ടെസ്റ്റിലെ മികച്ച താരം. സ്പിരിറ്റ് ഓഫ് ദി ക്രിക്കറ്റ് അവാർഡ് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിക്കു ലഭിച്ചു.