അഹമ്മദാബാദ്: വിരാട് കോഹ്ലിബാറ്റിംഗില് ഫോമിലെത്തിയോടെ റിക്കാര്‍ഡുകളും സ്വന്തമാക്കിത്തുടങ്ങി.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20യില്‍ അര്‍ധ സെഞ്ചുറി നേടിയതോടെ കോഹ് ലി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്റെ ഒരു റിക്കാര്‍ഡിനൊപ്പമെത്തി.
ട്വന്റി 20യില്‍ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി നേടിയ താരമെന്ന വില്യംസന്റെ റിക്കാഡിനൊപ്പമാണ് കോഹ്ലി ഇപ്പോള്‍ എത്തിയിരിക്കുന്നത്. 11 അര്‍ധ സെഞ്ചുറികളാണ് ഇരു ക്യാപ്റ്റന്മാരുടെയും അക്കൗണ്ടിലുള്ളത്.