അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാം മത്സരത്തിലും ഇന്ത്യയ്ക്ക് പിഴ. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിലാണ് ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുന്നത്. മാച്ച് ഫീയുടെ 40 ശതമാനമാണ് പിഴയിട്ടിരിക്കുന്നത്.
മാച്ച് റഫറി ജവഗൽ ശ്രീനാഥാണ് പിഴയിട്ടത്. ഇന്ത്യന്‍ ടീം അംഗങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ നിന്നാണ് പിഴത്തുക ഈടാക്കുക. അഞ്ചാം ട്വന്റി-20യിൽ നിശ്ചിത സമയത്ത് പൂർത്തിയാക്കേണ്ടതിലും രണ്ട് ഓവർ കുറച്ചാണ് ഇന്ത്യ എറിഞ്ഞത്.
നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാന്‍ ബാക്കിയുള്ള ഓരോ ഓവറിനും 20 ശതമാനം വീതമാണ് പിഴയായി ഈടാക്കുക. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി പിഴ ശിക്ഷ അംഗീകരിച്ചതിനാല്‍ ഔദ്യോഗിക വാദം കേള്‍ക്കല്‍ ഉണ്ടായില്ല.
പരന്പരയിലെ രണ്ടാം മത്സരത്തിലും കുറഞ്ഞ ഓവർനിരക്കിന്റെ പേരിൽ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരുന്നു. മാച്ച് ഫീയുടെ 20 ശതമാനമാണ് അന്ന് പിഴയിട്ടിരിക്കുന്നത്. നാലാം മത്സരത്തിൽ ഇംഗ്ലണ്ടിനും കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ നൽകേണ്ടിവന്നിരുന്നു.