900 പോ​യി​ന്‍റ്; സ​ച്ചി​നും ദ്രാ​വി​ഡി​നും ക​ഴി​യാ​ത്ത നേ​ട്ട​ത്തി​ൽ കോ​ഹ്ലി

ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ 900 പോ​യി​ന്‍റ് എ​ന്ന ക​ട​ന്പ പി​ന്നി​ട്ട് ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​നാ​യ​ക​ൻ വി​രാ​ട് കോ​ഹ്ലി. സു​നി​ൽ ഗ​വാ​സ്ക​റി​നു​ശേ​ഷം ഈ ​നേ​ട്ടം പി​ന്നി​ടു​ന്ന ര​ണ്ടാ​മ​ത് ഇ​ന്ത്യ​ൻ ക​ളി​ക്കാ​ര​നും 31മ​ത് അ​ന്താ​രാ​ഷ്ട്ര താ​ര​വു​മാ​ണു കോ​ഹ്ലി.

ത​ന്‍റെ 50-ാം ടെ​സ്റ്റി​ലാ​ണ് ഗാ​വ​സ്ക​ർ 900 പോ​യി​ന്‍റ് എ​ന്ന ക​ട​ന്പ പി​ന്നി​ട്ട​ത്. 1979ൽ ​ഓ​വ​ലി​ൽ ന​ട​ന്ന ആ ​ടെ​സ്റ്റി​ൽ ഗ​വാ​സ്ക​ർ ഇ​ര​ട്ട​സെ​ഞ്ചു​റി നേ​ടി​യി​രു​ന്നു. സെ​ഞ്ചൂ​റി​യ​ൻ ടെ​സ്റ്റ് സെ​ഞ്ചു​റി​ക്കു പി​ന്നാ​ലെ​യാ​ണ് കോ​ഹ്ലി​യും 900 പോ​യി​ന്‍റ് പി​ന്നി​ട്ട​ത്. കോ​ഹ്ലി​യു​ടെ 65മ​ത് ടെ​സ്റ്റാ​യി​രു​ന്നു ഇ​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ കോ​ഹ്ലി 153 റ​ണ്‍​സ് നേ​ടി പു​റ​ത്താ​യി.

സ​ച്ചി​ൻ തെ​ണ്ടു​ൽ​ക്ക​റും രാ​ഹു​ൽ ദ്രാ​വി​ഡു​മാ​ണ് ഇ​തി​നു​മു​ന്പ് 900 പോ​യി​ന്‍റ് എ​ന്ന നേ​ട്ട​ത്തി​ന് അ​ടു​ത്തെ​ത്തി​യ മ​റ്റ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ. സ​ച്ചി​ൻ 2002ൽ 898 ​പോ​യി​ന്‍റും ദ്രാ​വി​ഡ് 2005ൽ 892 ​പോ​യി​ന്‍റും നേ​ടി​യി​രു​ന്നു. 961 പോ​യി​ന്‍റു​മാ​യി ഡോ​ണ്‍ ബ്രാ​ഡ്മാ​നാ​ണ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ൽ​നി​ൽ​ക്കു​ന്ന​ത്. ഓ​സ്ട്രേ​ലി​യ​ൻ നാ​യ​ക​ൻ സ്റ്റീ​വ് സ്മി​ത്ത് 947 പോ​യി​ന്‍റു​മാ​യി ര​ണ്ടാ​മ​തു​ണ്ട്.

 

Related posts