ന്യൂഡൽഹി: അയർലൻഡിനെതിരായ ട്വന്റി-20 പരന്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിനൊപ്പം ക്യാപ്റ്റൻ വിരാട് കോഹ്ലി ഉണ്ടാകില്ല. രണ്ട് മത്സര ട്വന്റി-20 പരന്പരയിൽ ബിസിസിഐ വിരാടിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കൗണ്ടിയിൽ സറെയ്ക്കായി കളിക്കുന്നതിനാൽ ആദ്യ മത്സരം കോഹ്ലിക്ക് ഒഴിവാക്കേണ്ടിവരും.
ഇതോടെ ആദ്യ ട്വന്റി-20യിൽ രോഹിത് ശർമ ഇന്ത്യയെ നയിക്കും. കോഹ്ലി കൗണ്ടി കളിക്കുന്നതിനാൽ അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിൽനിന്ന് ഒഴിവാക്കിയിരുന്നു. അജിങ്ക്യ രഹാനെയാണ് ടെസ്റ്റിൽ ഇന്ത്യയെ നയിക്കുക.