മുംബൈ: 20 മിനിറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ വിരാട് കോഹ്ലിയുടെ ബാറ്റിംഗ് പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ.
20 മിനിറ്റ് നൽകിയാൽ പ്രശ്നപരിഹാരത്തിന് എന്താണു ചെയ്യേണ്ടതെന്നു കോഹ്ലിക്കു പറഞ്ഞുകൊടുക്കാം. ഓഫ് സ്റ്റംപ് പന്തുകളിൽ ബാറ്റ് വയ്ക്കുന്നതും വലിയ സ്കോർ നേടണമെന്ന സമ്മർദവുമാണു കോഹ്ലിയുടെ പ്രശ്നം.
ഓപ്പണറായി കളിച്ചിട്ടുള്ളതിനാൽ ഓഫ് സ്റ്റംപ് പന്തുകളെ എങ്ങനെ നേരിടണമെന്നതു സംബന്ധിച്ചു കൃത്യമായ ധാരണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കോഹ്ലിക്കു വിശ്രമം നൽകിയ നീക്കം അനുകൂല ഫലമുണ്ടാക്കുമോ എന്നു കണ്ടറിയണമെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.