പൂന: വിരാട് കോഹ്ലിയുടെ നായസ്നേഹം പ്രസിദ്ധമാണ്. വളര്‍ത്തുന്ന ബ്രൂണോ എന്ന നായയ്ക്കൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ കോഹ്ലി പങ്കുവയ്ക്കാറുമുണ്ട്. ഇന്ത്യന്‍ ടീമിന്റെ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും മുഴുവന്‍ സമയ ക്യാപ്റ്റനായുള്ള ആദ്യ ഏകദിനത്തിനായി പൂനയിലെത്തിയ കോഹ്ലി ആദ്യം ചങ്ങാത്തത്തിലായത് പ്രിന്‍സ് എന്ന പേരുള്ള ഒരു സ്നിഫര്‍ നായയുമായാണ്.
സുരക്ഷാ വിഭാഗത്തിലെ നായയുമായുള്ള കോഹ്ലിയുടെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. അതുപോലെ തന്നെ നായകന്റെ നായസ്നേഹവും. താന്‍ എപ്പോഴും ഒരു നായയെ വളര്‍ത്തിയിരുന്നെന്ന് പറയുന്ന കോഹ്ലി ഇപ്പോള്‍ വളര്‍ത്തുന്ന ബ്രൂണോ തന്റെ ഭാഗ്യമാണെന്നും കരുതുന്നു.