ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോഹ്ലിയെ ഇന്ത്യയുടെ ഫാബുലസ് ഫോറിനൊപ്പം ചേര്‍ക്കാനാകുമെന്ന് മുന്‍ നായകന് സൗരവ് ഗാംഗുലി. ഒരുകാലത്ത് ഇന്ത്യയുടെ ബാറ്റിംഗില്‍ പ്രധാനികളായിരുന്നു സച്ചിന് തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മണ്, വിരേന്ദര്‍ സെവാഗ് എന്നിവര്‍. ഇവരുടെ പാരമ്പര്യം കോഹ്ലിയിലുമുണ്ടെന്ന് ഗാംഗുലി പറഞ്ഞു.
കോഹ്ലിയുടെ മികവിലാണ് ആദ്യ രണ്ടു ടെസ്റ്റിലും തോറ്റ ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ജയിച്ചത്. ഏകദിനത്തില്‍ 112, 46 നോട്ടൗട്ട്, 160 നോട്ടൗട്ട് സ്കോര്‍ ചെയ്ത നായകന് ഇന്ത്യയെ ആറു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ 3-0ന് മുന്നിലെത്തിച്ചു.
ടെസ്റ്റ് പരമ്പര നഷ്ടമായശേഷം ഇന്ത്യ ഏകദിനത്തില്‍ 3-0ന് മുന്നിലെത്തിരിക്കുകയാണ്. കോഹ്ലിയും സംഘവും പ്രത്യേക സ്വഭാവമാണ് ഏകദിനത്തില്‍ പുറത്തെടുത്തിരിക്കുന്നതെന്നും ഗാംഗുലി പറഞ്ഞു. തനിക്ക് തെണ്ടുല്‍ക്കര്‍, ദ്രാവിഡ്, ലക്ഷ്മണ്, സെവാഗ് എന്നിവര്‍ക്കൊപ്പവും റിക്കി പോണ്ടിംഗ്, ബ്രയാന്‍ ലാറ എന്നിവര്‍ക്കെതിരേയും കളിക്കാന്‍ ഭാഗ്യം ലഭിച്ചു. ഇപ്പോള്‍ ഇവര്‍ക്കൊപ്പം ചേര്‍ക്കാവുന്ന പേരാണ് കോഹ്ലിയുടേതെന്നും മുന്നായകന് പറഞ്ഞു.