പോർട്ട് എലിസബത്ത്: “വലിയ സന്തോഷം. വലിയ അദ്ഭുതം. ചരിത്രം സൃഷ്ടിക്കുന്പോൾ അനുഭവിക്കുന്ന വികാരം വാക്കുകൾക്ക് അതീതം.’’ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ചാം മത്സരവും പരന്പരയും സ്വന്തമാക്കിയതിനെക്കുറിച്ച് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പ്രതികരണമാണ് ഈ വാക്കുകൾ.
മുഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ തെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ്, മഹേന്ദ്ര സിംഗ് ധോണി തുടങ്ങിയ പേരു കേട്ട ക്യാപ്റ്റൻമാർക്കൊന്നും നേടാനാവാതെ പോയ നേട്ടമാണ് കോഹ് ലിയും സംഘവും സ്വന്തമാക്കിയിരിക്കുന്നത്. അതിന്റെ സന്തോഷം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടം. ഈ ജയം സന്തോഷം തരുന്നു.
ചരിത്രനേട്ടമാണ്. പക്ഷേ, ടീമെന്ന നിലയിൽ പരന്പരയിലെ പ്രകടനം മികച്ചതാണെന്ന് കരുതാൻവയ്യ. പലപ്പോഴും എതിരാളികളുടെ ദൗർബല്യവും നമ്മുടെ വിജയത്തിനു സഹായാച്ചിട്ടുണ്ട്. കഴിഞ്ഞ മത്സരം നമ്മുടെ ബാറ്റിംഗ് ലൈനപ്പിന്റെ ദൗർബല്യം വെളിവാക്കുന്നതായിരുന്നു. രോഹിത് ശർമ്മ ശരിക്കും ഒറ്റയാൾ പ്രകടനമാണ് നടത്തിയത്. അദ്ദേഹത്തിന്റെ പ്രകടനം മാറ്റിനിർത്തിയാൽ ബാറ്റ്സ്മാൻമാരുടെ പ്രകടനം മികച്ചതല്ല. കോഹ്ലി പറഞ്ഞു