ദുബായ്: ഞായറാഴ്ച പുറത്തിറക്കിയ ഐസിസി ടെസ്റ്റ് റാങ്കിംഗിൽ കോളടിച്ച് വെസ്റ്റ് ഇൻഡീസ് നായകൻ ജേസണ്‍ ഹോൾഡർ. ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ബാറ്റ്സ്മാന്മാരിലും ഇന്ത്യ ടീമുകളുടെ വിഭാഗത്തിലും ഒന്നാംസ്ഥാനത്ത് തുടർന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ഇരട്ട സെഞ്ചുറി നേടിയ ഹോൾഡർ, രണ്ട് സ്ഥാനങ്ങൾ മുന്നോട്ട് കയറി ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ഒന്നാം സ്ഥാനത്തെത്തി.
ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തേക്കും ബംഗ്ലാദേശിന്റെ ഷകീബ് അൽഹസൻ രണ്ടാം സ്ഥാനത്തേക്കും വീണു. ടീമുകളുടെ റാങ്കിംഗിൽ 116 പോയിന്റോടെയാണ് ഇന്ത്യ ഒന്നാംസ്ഥാനത്ത് നിൽക്കുന്നത്. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്.