ന്യൂഡൽഹി: ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്ലിയുടെ നൂറാം ടെസ്റ്റ് ആരാധകർക്ക് നേരിട്ട് കാണാൻ അവസരം. മൊഹാലിയിലെ പിസിഎഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ മാർച്ച് നാലിന് ആരം ഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റിൽ കാണികൾ ഉണ്ടാകും. മത്സരത്തിൽ 50 ശതമാനം കാണികളെ അനുവദിക്കും എന്ന് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു.
നേരത്തെ, മൊഹാലി ടെസ്റ്റിൽ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മൊഹാലിയിലും പരിസരത്തുമുള്ള കോവിഡ്-19 കേസുകളുടെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്താനായിരുന്നു തീരുമാനം. എന്നാൽ ആരാധകരുടെ പ്രതിഷേധത്തെത്തു ടർന്നു ബിസിസിഐയും പഞ്ചാബ് സർക്കാരും തീരുമാനം മാറ്റുകയായിരുന്നു.
കോഹ്ലിയുടെ നൂറാം ടെസ്റ്റ് മത്സരം രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റനായുള്ള ടെസ്റ്റ് അരങ്ങേറ്റം കൂടി യാണ്. 2011 ജൂണില്‍ ജമൈക്കയിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു കോഹ്ലിയുടെ അരങ്ങേ റ്റം.ഇതുവരെ 99 മത്സരങ്ങളിൽ നിന്ന് 50.39 ശരാശരയിൽ 7962 റൺസാണ് താരത്തിന്റെ സമ്പാദ്യം.