മുംബൈ: ഇന്ത്യൻ കായിക താരങ്ങളിൽ വരുമാനത്തിൽ മുന്പൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലി. ഫോബ്സ് പ്രസിദ്ധപ്പെടുത്തിയ പട്ടികയിലാണ് കോഹ്ലി ഒന്നാമതെത്തിയത്. അതേസമയം, ഏറ്റവും അധികം വരുമാനം നേടുന്നതിൽ ഇന്ത്യയിൽ ബോളിവുഡ് താരം സൽമാൻ ഖാനു പിന്നിൽ രണ്ടാമതാണ് കോഹ്ലി.
228.09 കോടി രൂപയാണ് കോഹ്ലിയുടെ വാർഷിക വരുമാനം. 101.77 കോടി വരുമാനമുള്ള എം.എസ്. ധോണിയാണ് കായിക താരങ്ങളുടെ പട്ടികയിൽ രണ്ടാമത്. ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ് ധോണി.
സച്ചിൻ തെണ്ടുൽക്കൽ (80 കോടി), പി.വി. സിന്ധു (36.5 കോടി), രോഹിത് ശർമ (31.49 കോടി), ഹാർദിക് പാണ്ഡ്യ (28.46 കോടി), ആർ. അശ്വിൻ (18.9 കോടി), ഭുവനേശ്വർ കുമാർ (17.26 കോടി), സുരേഷ് റെയ്ന (16.96 കോടി), സൈന നെഹ്വാൾ (16.54 കോടി) എന്നിവരാണ് കായിക താരങ്ങളുടെ വരുമാനത്തിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ.