ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അനില്‍ കുംബ്ലെ തുടരുമെന്ന് സൂചന നല്കി നായകന് വിരാട് കോഹ്ലി. പുതിയ കോച്ചിനെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചത് സാങ്കേതിക നടപടികളുടെ ഭാഗമായി മാത്രമാണെന്നും കോഹ്ലി പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇംഗ്ലണ്ടില്‍ വച്ചുനടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇന്ത്യന്‍ നായകന് ഇക്കാര്യം വ്യക്തമാക്കിയത്.
ബിസിസിഐക്കു കുംബ്ലെയിലുള്ള താത്പര്യം നഷ്ടപ്പെട്ടു എന്ന സൂചന പുറത്ത് വന്നതിന് പിന്നാലെയാണ് കോഹ് ലി ഇക്കാര്യം പറഞ്ഞത്. തന്റെ അറിവില്‍ പരിശീലകനെ തേടിയുള്ള അപേക്ഷ ക്ഷണിക്കുന്ന പ്രക്രിയ ബിസിസിഐ നടത്താറുള്ളുതാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇപ്രകാരമാണ് നടക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ മാത്രമാണ് പോസ്റ്റിംഗ് മാറ്റമുണ്ടായത് കോഹ്ലി പറഞ്ഞു.
കഴിഞ്ഞ വര്‍ങ്ങളില്‍ നിന്നും വ്യത്യസ്തമായി എന്തെങ്കിലും സംഭവിക്കുന്നതായി തനൊന്നും കാണുന്നില്ലെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ തുടര്‍ന്ന കീഴ്വഴക്കം തുടരുകയായിരിക്കും ബോര്‍ഡ് ചെയ്തതെന്നും ഇതിനെ കുറിച്ച് തനിക്കു കൂടുതല്‍ അറിവൊന്നും ഇല്ല. കാരണം ആ കമ്മിറ്റിയാണ് തീരുമാനം എടുക്കുന്നത് കോഹ്ലി കൂട്ടിച്ചേര്‍ത്തു.