ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിക്കും വെയ്റ്റ്ലിഫ്റ്റർ മീരാഭായ് ചാനുവിനും രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാരം. രാജ്യത്തെ ഉന്നത കായിക പുരസ്കാരത്തിന് ഇരുവരുടെയും പേര് സമിതി കേന്ദ്ര കായികമന്ത്രാലയത്തിന് ശിപാർശ ചെയ്തു.
ഏഴര ലക്ഷം രൂപയും പ്രശസ്തി പത്രവും മെഡലും ചേർന്നതാണ് പുരസ്കാരം. ക്രിക്കറ്റിൽ കോഹ്ലിയും ഭാരോദ്വഹനത്തിൽ മീരാഭായ് ചാനുവും കാഴ്ചവച്ച മികച്ച പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയത്.
ഐസിസി ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്ലിയാണ് ഒന്നാമത്. ക്രിക്കറ്റിൽനിന്നു ഇതുവരെ രണ്ട് പേർക്കുമാത്രമാണ് ഖേൽ രത്ന പുരസ്കാരം ലഭിച്ചത്. 1997ൽ സച്ചിൻ തെണ്ടുൽക്കറിനും 2007 മഹേന്ദ്ര സിംഗ് ധോണിക്കുമാണ് ഖേൽ രത്ന ലഭിച്ചിരിക്കുന്നത്.
ലോക ചാന്പ്യൻഷിപ്പിൽ 48 കിലോ വിഭാഗത്തിൽ മീരാഭാഗ് സ്വർണം കരസ്ഥമാക്കിയിരുന്നു.