റാഞ്ചി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ പരിക്ക് ഗുരുതരമല്ലെന്ന് ബിസിസിഐ. കോഹ്ലിയുടെ പരിക്കിൽ ആശങ്കപ്പെടാനില്ലെന്നും ടെസ്റ്റിന്റെ ബാക്കിദിവസങ്ങളിൽ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ കോഹ്ലി കളിക്കുമെന്നും ബിസിസിഐ അറിയിച്ചു.
ഓസീസിനെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ഉച്ചയ്ക്കുശേഷം കളി പുനരാരംഭിച്ചപ്പോഴായിരുന്നു കോഹ്ലിക്കു പരിക്ക് വില്ലാനായെത്തിയത്. 40ാം ഓവറിൽ ഓസ്ട്രേലിയൻ താരം പീറ്റർ ഹാൻസ്കോന്പ് തോടുത്ത ഷോട്ട് ബൗണ്ടറി ലൈനിൽ എത്തുംമുൻപെ കൈക്കലാക്കാനുള്ള ശ്രമത്തിനിടയിലാണ് കോഹ്ലിക്കു പരിക്കേറ്റത്. വലതു ചുമൽ ഇടിച്ചു വീണ ഇന്ത്യൻ ക്യാപ്റ്റൻ നിവർന്നു നിൽക്കാനാവാതെ വിഷമിച്ചു.
തുടർന്നു മെഡിക്കൽ സംഘമെത്തി താരത്തെ പരിശോധനയ്ക്കായി കൊണ്ടുപോയി. കോഹ്ലിയെ സ്കാനിംഗിനു വിധേയനാക്കി. പിന്നീട് കോഹ്ലി ഫീൽഡ് ചെയ്യാനെത്തിയില്ല. കോഹ്ലിയുടെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് ക്യാപ്റ്റൻ സ്ഥാനം വഹിച്ചത്.