ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന്റെ ആവേശം അലതല്ലാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മെഴുകു പ്രതിമ ലോർഡ്സ് സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. ബുധനാഴ്ചയാണ് പ്രതിമ പ്രദർശിപ്പിച്ചത്. വ്യാഴാഴ്ച മുതൽ പ്രതിമ പൊതുജനങ്ങൾക്ക് സന്ദർശിക്കാമെന്നും വാക്സ് മ്യൂസിയം അധികൃതർ അറിയിച്ചു.
ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി അണിയിച്ചാണ് കോഹ്ലി പ്രതിമ ഒരുക്കിയിട്ടുള്ളത്. പ്രതിമയ്ക്കൊപ്പം ചേർക്കാനുള്ള ബാറ്റും ഗ്ലൗസും ഹെൽമെറ്റും എല്ലാം താരം തന്നെയാണ് നൽകിയതെന്നാണ് വിവരം. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ, ഉസൈൻ ബോൾട്ട്, മോ ഫറാ, കപിൽദേവ് തുടങ്ങിയവരുടെ പ്രതിമകൾക്കൊപ്പമാണ് കോഹ്ലിയുടെ പ്രതിമ സ്ഥാപിച്ചിട്ടുള്ളത്.