ന്യൂഡൽഹി: ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ഇന്ത്യക്കാരില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി അഞ്ചാം സ്ഥാനത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരേയുള്ള നാലാം ഏകദിനത്തില്‍ 75 റണ്‍സ് നേടിക്കൊണ്ടാണ് കോഹ്ലി മുന്‍ ഇന്ത്യന്‍ നായകന് മുഹമ്മദ് അസ്ഹറുദിനെ (9378) മറികടന്നത്.
വാണ്ടേഴ്സിലെ പ്രകടനം കഴിഞ്ഞപ്പോള്‍ ഇന്ത്യന്‍ നായകന്റെ സ്കോര്‍ 206 ഏകദിനത്തില്‍നിന്ന് 57.45 ശരാശരിയില്‍ 9423ലെത്തി. കോഹ്ലി വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന് ക്രിസ് ഗെയ്ലിനെ മറികടന്നു. ഗെയ്ൽ 275 മത്സരങ്ങളില്‍നിന്ന് 9420 റണ്‍സ് എടുത്തിട്ടുണ്ട്. നിലവില്‍ ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ കോഹ്ലി 16-ാം സ്ഥാനത്താണ്.
ഏകദിനത്തില്‍ ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കര്‍ (463 മത്സരങ്ങളില്‍ 18426) ഒന്നാമതും ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (14243), രണ്ടാമതുംഓസ്ട്രേലിയയുടെ റിക്കി പോണ്ടിംഗ് (13704) ആണ് മൂന്നാമത്. ഇന്ത്യക്കാരില്‍ തെണ്ടുല്‍ക്കറിനു പിന്നില്‍ സൗരവ് ഗാംഗുലി (11363), രാഹുല്‍ ദ്രാവിഡ് (10889), എം.എസ്. ധോണി (9954) എന്നിവരാണ്.
കോഹ് ലിക്ക് ഏകദിനത്തിൽ 34 സെഞ്ചുറിയായി.