ദുബായ്: ശ്രീലങ്കയ്ക്കെതിരായ പരമ്പര വിജയിച്ചതോടെ ടി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കു മുന്നേറി. 121 പോയിന്റാണ് ഇന്ത്യക്കുള്ളത്. പാക്കിസ്ഥാനാണ് ഒന്നാമത്. അവര്‍ക്ക് 124 പോയിന്റുണ്ട്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, വിന്‍ഡീസ് എന്നിവരാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ മുന്നിലുണ്ടായിരുന്ന വിരാട് കോഹ്ലി പിന്നോക്കം പോയി.
824 പോയിന്റുണ്ടായിരുന്ന കോഹ്ലി 776 പോയിന്റുമായി മൂന്നാം സ്ഥാനത്തേക്കു പോയി. വിവാഹാവശ്യങ്ങള്‍ക്കായി ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍നിന്നു വിട്ടുനിന്നതാണ് കോഹ്ലിക്കു തിരിച്ചടിയായത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് ഒന്നാമതും വിന്‍ഡീസിന്റെ എവിന്‍ ലൂയിസ് രണ്ടാമതുമാണ്. ഇന്ത്യയുടെ തന്നെ കെ.എല്‍. രാഹുല്‍ നാലാം സ്ഥാനത്തേക്കു കുതിച്ചെത്തി.