മാഞ്ചസ്റ്റർ: ട്വന്റി-20യിൽ ഏറ്റവും വേഗത്തിൽ 2000 റണ്‍സ് നേടുന്ന താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യിലാണ് കോഹ്ലി 2000 റണ്‍സ് തികച്ചത്. 56 മത്സരങ്ങളിൽനിന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.
ഇതുവരെ ഈ നേട്ടം ന്യൂസിലൻഡ് താരം ബ്രണ്ടൻ മക്കല്ലത്തിനൊപ്പമായിരുന്നു. 66 മത്സരങ്ങളിൽനിന്നായിരുന്നു മക്കല്ലം 2000 റൺസ് നേടിയത്. ട്വന്റി-20യിൽ ഏറ്റവും അധികം റണ്‍സ് നേടിയവരുടെ പട്ടികയിൽ നാലാമതാണ് കോഹ്ലി. ന്യൂസിലൻഡിന്റെ മാർട്ടിൻ ഗപ്റ്റിൽ (2271), ബ്രണ്ടൻ മക്കല്ലം (2140), പാക് താരം ശുഹൈബ് മാലിക് (2039) എന്നിവരാണ് ആദ്യ സ്ഥാനങ്ങളിൽ.