റി​​ക്കാ​​ർ​​ഡു​​ക​​ൾ ക​​ട​​പു​​ഴ​​കു​​ന്പോ​​ൾ…

വി​​രാ​​ട് കോ​​ഹ്‌​ലി​​യെ പി​​ടി​​ച്ചു​​കെ​​ട്ടു​​ക അ​​സാ​​ധ്യ​​മാ​​ണെ​​ന്ന് ഒ​​രി​​ക്ക​​ൽ​​ക്കൂ​​ടി തെ​​ളി​​ഞ്ഞു. ലോ​​ക ക്രി​​ക്ക​​റ്റി​​ൽ അ​​സാ​​മാ​​ന്യ പ്ര​​ക​​ട​​ന​​വു​​മാ​​യി മു​​ന്നേ​​റു​​ന്ന ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​നാ​​യ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ന്‍റെ മു​​ന്നി​​ൽ റി​​ക്കാ​​ർ​​ഡു​​ക​​ൾ ഓ​​രോ​​ന്നാ​​യി ക​​ട​​പു​​ഴ​​കു​​ന്നു. ഇ​​ന്ന​​ലെ മാ​​ത്രം മൂ​​ന്ന് റി​​ക്കാ​​ർ​​ഡു​​ക​​ളാ​​ണ് കോ​​ഹ്‌ലി ​​സ്വ​​ന്തം പേ​​രി​​ൽ ചേ​​ർ​​ത്ത​​ത്.

01

ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ കോ​​ഹ്‌​ലി ​ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ വേ​​ഗ​​ത്തി​​ൽ 10,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡ് ഇ​​ന്ന​​ലെ സ്വ​​ന്ത​​മാ​​ക്കി. സ​​ച്ചി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു ഈ റി​​ക്കാ​​ർ​​ഡ്.

2001 മാ​​ർ​​ച്ച് 31ന് ​​ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ഇ​​ൻ​​ഡോ​​ർ ഏ​​ക​​ദി​​ന​​ത്തി​​ലാണു സ​​ച്ചി​​ൻ 10,000 റ​​ണ്‍​സ് എ​​ന്ന ച​​രി​​ത്രം കു​​റി​​ച്ച​​ത്. ഏ​​ക​​ദി​​ന​​ത്തി​​ൽ 10,000 റ​​ണ്‍​സ് ക​​ട​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മാ​​യി അ​​ന്ന് സ​​ച്ചി​​ൻ. 28-ാം ജ​ന്മ​ദി​​ന​​ത്തി​​ന് 24 ദി​​വ​​സം മു​​ന്പ് 259-ാം ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​യി​​രു​​ന്നു സ​​ച്ചി​​ൻ ആ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 17 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​പ്പു​​റം ത​​ന്‍റെ 29-ാം വ​​യ​​സി​​ൽ കോ​​ഹ്‌​ലി, ​സ​​ച്ചി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മ​​റി​​ക​​ട​​ന്നു. 205-ാം ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്നാ​​ണു കോ​​ഹ്‌​ലി ​പ​​തി​​നാ​​യി​​രം റ​​ണ്‍​സ് എ​​ന്ന നാ​​ഴി​​ക​​ക്ക​​ല്ല് പി​​ന്നി​​ട്ട​​ത്. ഈ ​​നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കു​​ന്ന അ​​ഞ്ചാ​​മ​​ത് ഇ​​ന്ത്യ​​ൻ താ​​ര​​മാ​​ണ്, ലോ​​ക​​ത്തി​​ലെ 13-ാമ​​നും.

02

വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​നെ​​തി​​രേ ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടു​​ന്ന ഇ​​ന്ത്യ​​ക്കാ​​ര​​ൻ എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​ന്ന​​ലെ ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ സ്വ​​ന്ത​​മാ​​ക്കി. സ​​ച്ചി​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്ന 1573 റ​​ണ്‍​സ് ആ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്. ര​​ണ്ടാം ഏ​​ക​​ദി​​ന​​ത്തി​​ൽ 48 റ​​ണ്‍​സി​​ലെ​​ത്തി​​യ​​പ്പോ​​ൾ കോ​​ഹ്‌​ലി ​ആ ​റി​​ക്കാ​​ർ​​ഡ് സ്വ​​ന്തം പേ​​രി​​ലേ​​ക്ക് ചേ​​ർ​​ത്തു. ഇ​​ന്ത്യ​​ൻ ഇ​​ന്നിം​​ഗ്സി​​ന്‍റെ 24-ാം ഓ​​വ​​റി​​ലാ​​യി​​രു​​ന്നു അ​​ത്.

03

ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ വേ​​ഗ​​ത്തി​​ൽ 1,000 റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ർ​​ഡും ഇ​​ന്ന​​ലെ കോ​​ഹ്‌​ലി ക​​ര​​സ്ഥ​​മാ​​ക്കി. 37-ാം ഏ​​ക​​ദി​​ന സെ​​ഞ്ചു​​റി നേ​​ടി​​യ കോ​​ഹ്‌​ലി 111​ൽ ​നി​​ൽ​​ക്കു​​ന്പോ​​ഴാ​​ണ് ഈ ​​ക​​ല​​ണ്ട​​ർ വ​​ർ​​ഷ​​ത്തി​​ൽ 1000 റ​​ണ്‍​സ് പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. 11-ാം ഇ​​ന്നിം​​ഗ്സി​​ലാ​​യി​​രു​​ന്നു ഈ ​​നേ​​ട്ടം. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഹ​​ഷിം അം​​ല 2010ൽ 15-ാം ​​ഇ​​ന്നിം​​ഗ്സി​​ൽ 1000 പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​താ​​യി​​രു​​ന്നു ഇ​​തു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന റി​​ക്കാ​​ർ​​ഡ്. ഡേ​​വി​​ഡ് ഗ​​വ​​ർ 1983ൽ ​​കു​​റി​​ച്ച 17 ഇ​​ന്നിം​​ഗ്സ് എ​​ന്ന റി​​ക്കാ​​ർ​​ഡാ​​യി​​രു​​ന്നു അം​​ല മറികടന്ന​​ത്.

വേ​​ഗ​​ത്തി​​ൽ ഏകദിന 10,000 റൺസ്

വി​​രാ​​ട് കോ​​ഹ്‌​ലി 205 ​ ഇ​​ന്നിം​​ഗ്സ്
സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ 259 ഇ​​ന്നിം​​ഗ്സ്
സൗ​​ര​​വ് ഗാം​​ഗു​​ലി 263 ഇ​​ന്നിം​​ഗ്സ്
റി​​ക്കി പോ​​ണ്ടിം​​ഗ് 266 ഇ​​ന്നിം​​ഗ്സ്
ജാ​​ക് കാ​​ലി​​സ് 272 ഇ​​ന്നിം​​ഗ്സ്
എം.​​എ​​സ്. ധോ​​ണി 273 ഇ​​ന്നിം​​ഗ്സ്

ഏ​​ക​​ദി​​നത്തിൽ 10,000 കടന്നവർ

താ​​രം, രാ​​ജ്യം, മ​​ത്സ​​രം, റ​​ണ്‍​സ്

സ​​ച്ചി​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ ഇ​​ന്ത്യ 463 18,426
കു​​മാ​​ർ സം​​ഗ​​ക്കാ​​ര ശ്രീ​​ല​​ങ്ക 404 14,234
റി​​ക്കി പോ​​ണ്ടിം​​ഗ് ഓ​​സ്ട്രേ​​ലി​​യ 375 13,704
സ​​ന​​ത് ജ​​യ​​സൂ​​ര്യ ശ്രീ​​ല​​ങ്ക 445 13,430
മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​ന ശ്രീ​​ല​​ങ്ക 448 12,650
ഇ​​ൻ​​സ​​മാം ഉ​​ൾ ഹ​​ഖ് പാ​​ക്കി​​സ്ഥാ​​ൻ 378 11,739
ജാ​​ക് കാ​​ലി​​സ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 328 11,579
സൗ​​ര​​വ് ഗാം​​ഗു​​ലി ഇ​​ന്ത്യ 311 11,363
രാ​​ഹു​​ൽ ദ്രാ​​വി​​ഡ് ഇ​​ന്ത്യ 344 10,889
ബ്ര​​യാ​​ൻ ലാ​​റ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് 299 10,405
തി​​ല​​ക​​ര​​ത്ന ദി​​ൽ​​ഷ​​ൻ ശ്രീ​​ല​​ങ്ക 330 10,290
എം.​​എ​​സ്. ധോ​​ണി ഇ​​ന്ത്യ 324 10,123
വി​​രാ​​ട് കോ​​ഹ്‌​ലി ​ ഇ​​ന്ത്യ 213 10,076

കോ​​ഹ് ലി @ 2018

112 ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ഡ​​ർ​​ബ​​ൻ ഫെ​​ബ്രു​​വ​​രി 01
46* ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, സെ​​ഞ്ചൂ​​റി​​യ​​ൻ ഫെ​​ബ്രു​​വ​​രി 04
160* ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, കേ​​പ് ടൗ​​ണ്‍ ഫെ​​ബ്രു​​വ​​രി 07
75 ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, ജൊ​​ഹാ​​ന്ന​​സ്ബ​​ർ​​ഗ്, ഫെ​​ബ്രു​​വ​​രി 10
36 ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, പോ​​ർ​​ട്ട്എ​​ലി​​സ​​ബ​​ത്ത്, ഫെ​​ബ്രു​​വ​​രി 13
129* ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക, സെ​​ഞ്ചൂ​​റി​​യ​​ൻ ഫെ​​ബ്രു​​വ​​രി 16
75 ഇം​​ഗ്ല​​ണ്ട്, നോ​​ട്ടി​​ങാം ജൂ​​ലൈ 12
45 ഇം​​ഗ്ല​​ണ്ട്, ലോ​​ഡ്സ് ജൂ​​ലൈ 14
71 ഇം​​ഗ്ല​​ണ്ട്, ലീ​​ഡ്സ് ജൂ​​ലൈ 17
140 വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, ഗു​​വാ​​ഹ​​ത്തി ഒ​​ക്ടോ​​ബ​​ർ 21
157* വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ്, വി​​ശാ​​ഖ​​പ​​ട്ട​​ണം ഒ​​ക്ടോ​​ബ​​ർ 24
മ​​ത്സ​​രം 11, ഇ​​ന്നിം​​ഗ്സ് 11, റ​​ണ്‍​സ് 1046, ശ​​രാ​​ശ​​രി 149.42, സ്ട്രൈ​​ക്ക് റേ​​റ്റ് 103.87, ഉ​​യ​​ർ​​ന്ന സ്കോ​​ർ 160*, 100 5, 50 3

Related posts