കാൻബറ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ റിക്കാർഡ് തകർത്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ഏകദിന മത്സരത്തിൽ അതിവേഗം 12,000 റൺസ് പിന്നിട്ടാണ് കോഹ്ലി സച്ചിന്റെ റിക്കാർഡ് മറികടന്നത്.
ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ 23 റൺസ് പിന്നിട്ടപ്പോഴാണ് കോഹ്ലി നേട്ടം കൊയ്തത്.251-ാം ഏകദിനത്തിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്. 43 സെഞ്ചുറിയും 59 അർധ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു.
ആറ് ബാറ്റ്സ്മാന്മാരാണ് ഏകദിന ക്രിക്കറ്റില്‍ ഇതുവരെ 12,000 റണ്‍സ് പിന്നിട്ടത്. 309 ഏകദിനങ്ങളില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തിയ സച്ചിനായിരുന്നു ഇതുവരെ മുന്‍പിലുണ്ടായിരുന്നത്.
സച്ചിനെ കൂടാതെ റിക്കി പോണ്ടിംഗ്, കുമാർ സംഗക്കാര, സനത് ജയസൂര്യ, മഹേല ജയവർധന എന്നീ താരങ്ങളാണ് ഏകദിനത്തിൽ 12,000 റണ്‍സ് എന്ന നേട്ടം പിന്നിട്ടിട്ടുള്ളത്.
സച്ചിന്റെ മറ്റൊരു റിക്കാർഡ് കൂടി കോഹ്ലിയെ കാത്തിരിക്കുന്നുണ്ട്. കാൻബറയിൽ സെഞ്ചുറി നേടാനായാൽ ഓസ്ട്രേലിയ്ക്കെതിരേ കോഹ്ലിക്ക് ഒമ്പത് ഏകദിന സെഞ്ചുറിയാകും. ഒന്‍പതു സെഞ്ചുറികളുമായി സച്ചിൻ നിലവിൽ കോഹ്ലിയേക്കാൾ ഒരു പടി മുന്നിലാണ്.