ഒരു വിദേശ പര്യടനത്തിൽ 1,000 റണ്‍സ് എന്ന അപൂർവ നേട്ടത്തിലേക്ക് എത്താൻ വിരാടിന് വേണ്ടിയത് 130 റണ്‍സ് കൂടി. അതിലേക്ക് ശേഷിക്കുന്നത് ഇന്നത്തേതുൾപ്പെടെ രണ്ട് ട്വന്റി-20 മത്സരങ്ങളും. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരമായ വിവിയൻ റിച്ചാർഡ്സ് മാത്രമാണ് ഒരു ഇന്റർനാഷണൽ പര്യടനത്തിൽ 1,000 റണ്‍സ് നേട്ടത്തിൽ എത്തിയിട്ടുള്ളത്.
1976ൽ വിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിൽ റിച്ചാർഡ്സ് 1,045 റണ്‍സ് നേടിയിരുന്നു. ഓസ്ട്രേലിയയുടെ ഇതിഹാസം സർ ഡൊണാൾഡ് ബ്രാഡ്മാൻ ഇംഗ്ലണ്ട് പര്യടനത്തിൽ 974 റണ്‍സ് നേടിയതാണ് രണ്ടാം സ്ഥാനത്തുള്ളത്. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിലവിൽ കോഹ്ലി 870 റണ്‍സ് എടുത്തിട്ടുണ്ട്. ബ്രാഡ്മാനെയും റിച്ചാർഡ്സിനെയും കോഹ്ലി പിന്തള്ളുമോ എന്നതും ക്രിക്കറ്റ് ലോകത്തിന്റെ ആകാംക്ഷയാണ്.