മാഞ്ചസ്റ്റർ: വേഗത്തിൽ 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡിലേക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് വേണ്ടിയത് 37 റണ്‍സ്. ഇതിഹാസതാരങ്ങളായ സച്ചിൻ തെണ്ടുൽക്കർ ബ്രയാൻ ലാറ എന്നിവരുടെ പേരിലുള്ള റിക്കാർഡ് അതോടെ പഴങ്കഥയാകും.
453 ഇന്നിംഗ്സുകളിൽനിന്നാണ് സച്ചിനും ലാറയും 20,000 രാജ്യാന്തര റണ്‍സ് എന്ന റിക്കാർഡ് പങ്കിടുന്നത്. രണ്ടാം സ്ഥാനത്തുള്ളത് 468 ഇന്നിംഗ്സിൽനിന്ന് 20,000 തികച്ച ഓസ്ട്രേലിയയുടെ മുൻ താരം റിക്കി പോണ്ടിംഗ് ആണ്. 416 ഇന്നിംഗ്സുകളിൽനിന്ന് 19,963 റണ്‍സാണ് കോഹ്ലിക്കുള്ളത്.
ഇന്ന് വെസ്റ്റ് ഇൻഡീസിനെതിരേ 37 റണ്‍സ് നേടിയാൽ രാജ്യാന്തര മത്സരങ്ങളിലായി 20,000 റണ്‍സ് തികയ്ക്കുന്ന 12-ാമത് താരമാകും ഇന്ത്യൻ ക്യാപ്റ്റൻ. സച്ചിനും (34,357 റണ്‍സ്) രാഹുൽ ദ്രാവിഡും (24,208 റണ്‍സ്) മാത്രമാണ് രാജ്യാന്തര മത്സരങ്ങളിൽ 20,000 റണ്‍സ് എന്ന നാഴികക്കല്ല് കടന്ന ഇന്ത്യൻ താരങ്ങൾ.