കോ​ഹ്‌ലി വെ​ടി​ക്കെ​ട്ടി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


മോ​ഹാ​ലി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രായ ട്വി​ന്‍റി-20​യി​ൽ ഇ​ന്ത്യ ത​ക​ർ​പ്പ​ൻ ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 150 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 19 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ മ​റി​ക​ട​ന്നു. നാ​യ​ക​ൻ വി​രാ​ട് ​കോ​ഹ്‌ലി​യു​ടെ വെ​ടി​ക്കെ​ട്ടാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ കോ​ഹ്‌ലി​ക്ക് ശി​ഖ​ർ ധ​വാ​ൻ (40) ഉ​റ​ച്ച പി​ന്തു​ണ​യും ന​ൽ​കി. 52 പ​ന്തി​ൽ മൂ​ന്ന് സി​ക്സും നാ​ല് ഫോ​റും ഉ​ൾ​പ്പെ​ടെ 72 റ​ണ്‍​സെ​ടു​ത്തു കോ​ഹ്‌ലി പു​റ​ത്താ​കാ​തെ നി​ന്നു. ഋ​ഷ​ഭ് പ​ന്ത് ഇ​ന്നും പ​രാ​ജ​യ​പ്പെ​ട്ടു. അ​ഞ്ച് പ​ന്തി​ൽ നാ​ല് റ​ണ്‍​സെ​ടു​ത്ത ഋ​ഷ​ഭ് പ​ന്തി​നെ ഫോ​ർ​ട്ടി​ൻ പു​റ​ത്താ​ക്കി. രോ​ഹി​ത് ശ​ർ​മ 12 റൺസും ശ്രേ​യ​സ് അ​യ്യ​ർ 16 റ​ണ്‍​സും നേ​ടി.

ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 149 റ​ണ്‍​സ് നേ​ടിയത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ക്വി​ന്‍റ​ണ്‍ ഡി ​കോ​ക്കാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കു ക​രു​ത്താ​യ​ത്. ഡി ​കോ​ക്കി​നു പു​റ​മേ തെം​ബ ബ​വു​മ​യും (49) ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കാ​യി പൊ​രു​തി. 37 പ​ന്തി​ൽ നാ​ല് ഫോ​റു​ക​ളു​ടെ അ​ക​ന്പ​ടി​യോ​ടെ ഡി ​കോ​ക്ക് 52 റ​ണ്‍​സെ​ടു​ത്തു.

ര​ണ്ട് വി​ക്ക​റ്റു​മാ​യി ച​ഹ​റും ഓ​രോ വി​ക്ക​റ്റു​മാ​യി ജ​ഡേ​ജ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ , സൈ​നി എ​ന്നി​വ​രും ഇ​ന്ത്യ​ക്ക് തു​ണ​യാ​യി. ജയത്തോടെ ഇന്ത്യ പരന്പരയിൽ 1-0 മുന്നിലായി.

Related posts