മുംബൈ: ലോകത്തിൽ ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാരിൽ ഒന്നാമൻ വിരാട് കോഹ്ലി. ഫോബ്സിന്റെ പട്ടികയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഒന്നാമതെത്തിയത്. അതേസമയം, ലോകത്തിൽ 100-ാം സ്ഥാനത്താണ് കോഹ്ലി.
അർജന്റൈൻ താരം ലയണൽ മെസിയാണ് ലോക ഒന്നാം നന്പറിൽ. വിരമിച്ച ബോക്സിംഗ് താരം ഫ്ളോയിഡ് മെയ് വെതറിന്റെ സ്ഥാനമാണ് ഇപ്പോൾ മെസി അലങ്കരിക്കുന്നത്. 880 കോടി രൂപയാണ് മെസിയുടെ വരുമാനം. പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് (756 കോടി രൂപ) രണ്ടാം സ്ഥാനത്ത്.
ബ്രസീൽ ഫുട്ബോളർ നെയ്മർ ആണ് (728 കോടി രൂപ) മൂന്നാമത്. കഴിഞ്ഞ വർഷം മെയ് വെതർ (1976 കോടി രൂപ), മെസി, റൊണാൾഡോ, കോണർ മക് ഗ്രിഗോർ, നെയ്മർ എന്നിവരായിരുന്നു യഥാക്രമം ആദ്യ അഞ്ച് സ്ഥാനങ്ങളിൽ.
കഴിഞ്ഞ വർഷം 83-ാം സ്ഥാനത്തായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി.