റാഞ്ചി: ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ഇന്നാരംഭിക്കുന്ന മൂന്നാം ടെസ്റ്റിനായി റാഞ്ചിയിലെത്തിയ കോഹ്ലി മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു. ഡിആര്‍എസിനായി വഴിവിട്ടു സഹായം തേടിയ സ്മിത്തുമായി ഗ്രൗണ്ടില്‍ വാക്കേറ്റം നടത്തിയതില്‍ അല്പം പോലും ഖേദം തോന്നിയിട്ടില്ലെന്നും ഇന്ത്യന്‍ നായകന് അഭിപ്രായപ്പെട്ടു.
സ്മിത്തും കൂട്ടരും ഡിആര്‍എസ് ദുരുപയോഗം ചെയ്തുവെന്നുള്ള അരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചു നില്ക്കുന്നു. ടിവി റിപ്ലേകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ഇതു മനസിലാക്കാവുന്നതേയുള്ളൂ.എന്നാല്‍, ഇപ്പോള്‍ വിവാദങ്ങള്‍ക്കു വിടനല്കുകയാണെന്നും കളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സമയമായെന്നും കോഹ്ലി പറഞ്ഞു.