ന്യൂഡൽഹി: ക്രിക്കറ്റ് മൈതാനത്ത് മാത്രമല്ല സമൂഹമാധ്യങ്ങളിലും നന്പർ വണ്‍ ആണ് താനെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി തെളിയിച്ചു. സമൂഹമാധ്യമങ്ങളിൽ ഏറ്റവും അധികം ആളുകൾ പിന്തുടരുന്ന ക്രിക്കറ്റ് താരമെന്ന നേട്ടം ഇനി വിരാട് കോഹ്ലിക്കു സ്വന്തം. മൂന്ന് കോടി ആളുകൾ വീതമാണ് ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നീ സമൂഹമാധ്യമങ്ങളിൽ കോഹ്ലിയെ പിന്തുടരുന്നത്.
സച്ചിൻ തെണ്ടുൽക്കറാണ് കോഹ്ലിക്കു തൊട്ടുപിന്നിൽ. ട്വിറ്ററിൽ 3.01 കോടി, ഫേസ്ബുക്കിൽ 2.8 കോടി, ഇൻസ്റ്റഗ്രാമിൽ 1.65 കോടി എന്നിങ്ങനെയാണ് സച്ചിനെ പിന്തുടരുന്നവരുടെ കണക്ക്. എം.എസ്. ധോണിയാണ് പട്ടികയിൽ മൂന്നാമതുള്ളത്.
ഇൻസ്റ്റഗ്രാമിൽ 1.54 കോടിയും ട്വിറ്ററിൽ 77 ലക്ഷവും ഫേസ്ബുക്കിൽ 2.05 കോടിയുമാണ് ധോണിയുടെ ഫോളോവേഴ്സ്. ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്യേഴ്സ് പട്ടികയിൽ എട്ടാമതാണ്. വെസ്റ്റ് ഇൻഡീസിന്റെ ക്രിസ് ഗെയ്ൽ പത്താമതും.